ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തർക്കം തുടരുന്നതായി സൂചന; കെപിസിസി പുനഃസംഘടന പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല

ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തർക്കം തുടരുന്നതായി സൂചന; കെപിസിസി പുനഃസംഘടന പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല
Aug 10, 2025 10:21 AM | By Sufaija PP

കെപിസിസി പുനഃസംഘടനയിൽ നേതാക്കൾ തമ്മിലുള്ള അനൗദ്യോഗിക ചർച്ചകൾ തുടരുന്നു. പുനസംഘടന പട്ടിക ഇന്ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തർക്കങ്ങൾ തുടരുന്നതിനാൽ ഇന്ന് പ്രഖ്യാപിക്കാനിടയില്ല. അവസാന വട്ട കൂടിക്കാഴ്ചകൾ നടത്തി ഈയാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.

ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം സംസ്ഥാനത്തെത്തിയ നേതാക്കൾ ഇപ്പോഴും ഇക്കാര്യത്തിലെ ചർച്ച തുടരുകയാണ്. ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തർക്കം ഇതുവരെ പരിഹരിച്ചിട്ടില്ല. അതിനിടെ ജംബോ പട്ടിക ചുരുക്കണം എന്ന ഹൈക്കമാൻഡ് നിർദ്ദേശവും കെപിസിസിക്ക് കീറാമുട്ടിയാണ്.

കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ ഡിസിസി അധ്യക്ഷന്മാരേയും മാറ്റാനായിരുന്നു ഹൈക്കമാന്റ് നിർദേശം. എന്നാൽ ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിൽ നേതാക്കളിൽ സമവായം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ജൂൺമാസത്തിൽ ആരംഭിച്ച അനൗദ്യോക ചർച്ചകളിലൊന്നും ഡിസിസി അധ്യക്ഷന്മാരുടെ മാറ്റത്തിൽ തീരുമാനം ഉണ്ടാക്കാൻ പറ്റാതെ വന്നതോടെ ചർച്ച ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.

വി ഡി സതീശൻ എറണാകുളം ഡിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് നിലപാട് കടുപ്പിച്ചതും, കണ്ണൂർ ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാർട്ടിൻ ജോർജിനെ മാറ്റുന്നതിനും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ തീരുമാനം കൈക്കൊള്ളാൻ പറ്റാതെ വരികയായിരുന്നു. എല്ലാ ജില്ലകളിലും മൂന്നോളം നേതാക്കളെ ഡി സി സി അധ്യക്ഷസ്ഥാനത്തേക്ക് വിവിധ നേതാക്കൾ ശിപാർശ ചെയ്യുകയും അവർക്കായി വാദിക്കുകയും ചെയ്തതോടെ പുതിയ അധ്യക്ഷന്മാരെ അന്തിമമായി തീരുമാനിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്

KPCC reorganization list may not L announced today

Next TV

Related Stories
ജയിലിൽ സുഖവാസം:  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി

Aug 10, 2025 09:55 PM

ജയിലിൽ സുഖവാസം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി

ജയിലിൽ സുഖവാസം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍...

Read More >>
നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി രംഗത്ത്

Aug 10, 2025 09:53 PM

നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി രംഗത്ത്

നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി...

Read More >>
പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക യാത്ര സംഘടിപ്പിച്ചു

Aug 10, 2025 09:50 PM

പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക യാത്ര സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക യാത്ര...

Read More >>
തൃശൂർ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

Aug 10, 2025 09:08 PM

തൃശൂർ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

തൃശൂർ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് 2 പേർ...

Read More >>
മയ്യിൽ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം; ഉദ്ഘാടനം 12ന്

Aug 10, 2025 08:41 PM

മയ്യിൽ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം; ഉദ്ഘാടനം 12ന്

മയ്യിൽ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം; ഉദ്ഘാടനം...

Read More >>
കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സമ്മേളനം നടന്നു

Aug 10, 2025 08:12 PM

കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സമ്മേളനം നടന്നു

കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സമ്മേളനം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall